അരവിന്ദൻ നെല്ലുവായ്
Aravindan Nelluvai
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1
പ്രശസ്ത സംവിധായകൻ ശ്രീ ലോഹിതദാസിന്റെ സഹായിയും പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ആയ അരവിന്ദൻ നെല്ലുവായ് കഴിഞ്ഞ20 വർഷമായി മലയാള സിനിമയിൽ സജീവമാണ്. 2010- ൽ ഇന്നലെയെത്തേടി എന്ന കുട്ടികളുടെ ചിത്രം സംവിധാനം ചെയ്തു. സ്ട്രെയ്ഞ്ചർ, സ്കെച്ചസ് ഓഫ് ലൈഫ് എന്നീ ഹ്രസ്വ ചിത്രങ്ങളും, മ്യൂസിക്ക് ആൽബവും ഡോക്കുമെന്ററിയും ചെയ്തിട്ടുണ്ട്. മുംബൈ മലയാളം ഫൗണ്ടേഷൻ, ചലച്ചിത്ര അക്കാദമി, ഭരതൻ സ്മൃതി പുരസ്കാരം എന്നീ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. തിയറ്റർ നാടക രംഗത്ത് ഒട്ടനവധി രചനയും സംവിധാനവും അദ്ദേഹം ചെയ്തിട്ടുണ്ട്.