ആനി സുഷിൽ

Anny
ആനി (മുന്തിരിത്തോപ്പുകൾ)

നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളിലെ ക്യൂൻ മേരിയായി പ്രേക്ഷക പ്രീതിനേടിയ അഭിനേത്രിയാണ് ആനി സുഷിൽ. പത്മരാജന്റെ തന്നെ ചിത്രമായ പറന്നു പറന്നു പറന്ന് ആണ് ആനിയുടെ ആദ്യചിത്രം. ആനി കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ വിദ്യാർത്ഥിനിയായിരുന്ന കാലത്ത് കോളേജ് ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് സംവിധായകൻ പത്മരാനെ ചീഫ് ഗസ്റ്റായി ക്ഷണിച്ചിരുന്നു. ആർട്സ്ക്ലബ്ബ് സെക്രട്ടറിയായിരുന്ന ആനിയ്കായിരുന്നു സംഘാടന ചുമതല.  പത്മരാജനെ അടുത്തുപരിചയപ്പെടാൻ അത് അവസരമൊരുക്കി. പ്രോഗ്രാം കഴിഞ്ഞുപോകുമ്പോൾ പത്മരാജൻ ആനിയെ തന്റെ  പറന്നു പറന്നു പറന്ന് എന്ന സിനിമയിൽ ഒരു വേഷം ചെയ്യുവാൻ ക്ഷണിച്ചു. ബാസ്ക്കറ്റ് ബോൾ ടീമിലെ കളിക്കാരിൽ ഒരാളായിട്ടായിരുന്നു ആനി ആ സിനിമയിൽ അഭിനയിച്ചത്. 

തുടർന്ന് പത്മരാജന്റെ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിൽ ആനി ഒരു നല്ലവേഷം ചെയ്തു. തന്റെ പ്രായത്തേക്കാൾ കൂടുതലുള്ള ക്വീൻ മേരി എന്ന കഥാപാത്രത്തെയാണ് ആനി അവതരിപ്പിച്ചത്. പഠനകാലത്ത് ആനി കോളേജ് ബാസ്ക്കറ്റ് ബോൾ ടീമംഗമായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം എയർ ഡെക്കാന്റെ എയർപോർട്ട് മാനേജർ ആയി. 

 വിവാഹിതയായ ആനി ഭർത്താവ് സുഷിൽ തോമസ്‌ മകൻ രോഹൻ എന്നിവരോടൊപ്പം തിരുവനന്തപുരത്ത് താമസിയ്ക്കുന്നു. ഷെൽട്ടർ എൻജിനീയേർസ് ആൻഡ് കോൺട്രാക്ടേഴ്‌സ് കുടുംബ ബിസിനസ്സിന്റെ ഡയറക്ടർ ആയി പ്രവർത്തിക്കുന്ന ആനി സുഷിൽ ഒരു സ്വതന്ത്ര മാധ്യമപ്രവർത്തക കൂടിയാണ്.