അനില സി തോമസ്

Anila C Thomas

സി ടി തോമസിന്റെയും ലിസിയുടെയും മകളായി തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്ത് ജനിച്ചു. കുന്നംകുളം ബെഥനി സെൻറ്ജോൺസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു അനിലയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം തൃശ്ശൂർ വിമല കോളേജിൽ നിന്നും സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദം നേടി. 

ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന ചിത്രത്തിൽ നായികയുടെ അമ്മയുടെ വേഷം ചെയ്തു കൊണ്ടാണ് അനില അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. അതിനുശേഷം എല്ലാം ശരിയാകുംതല്ലുമാല എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. 

അനില സി തോമസ് - Facebook, Instagram