അഖില സായൂജ്
ടി യു അശോകന്റെയും രജനിയുടെയും മകളായി എറണാകുളം ജില്ലയിലെ പറവൂരിൽ ജനിച്ചു. ഇടപ്പള്ളി പയസ് ഗേഴ്സ് ഹൈസ്കൂൾ, കാർഡിനാൾ ഹയ്യർ സെക്കന്റ്രി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു അഖിലയുടെ പ്രാഥമിക വിദ്യാഭ്യാസം. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെകും കമ്യൂണിക്കേഷൻ എഞ്ചിനിയറിംഗിൽ എംടെകും നേടിയിട്ടുണ്ട്.. 2018 മുതൽ അഖില ഷോർട്ട് ഫിലിം രംഗത്ത് കഥ, തിരക്കഥ, പാട്ട്, സംവിധാനം എന്നീ മേഖലകളിൽ പ്രവർത്തനം തുടങ്ങിയിരുന്നു.
2019 -ൽ അഖില കഥ, തിരക്കഥ, സംവിധാനം നിർവ്വഹിച്ച മകൾ എന്ന ഷോർട്ട് ഫിലിം റിലീസ് ചെയ്തു. തുടർന്ന് 2021 -ൽ Then we met, 2022 -ൽ അചലം നീ സദാ എന്നിവയും റിലീസ് ചെയ്തു. സഖീ സുമുഖീ എന്ന ഷോർട്ട് ഫിലിമിനു വേണ്ടി "നിന്നിലെ പാതി..." എന്ന് തുടങ്ങുന്ന പാട്ടിന് വരികൾ എഴുതി. അതിനുശേഷം ഒരു പുതു നിറം എന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിമിനു വേണ്ടി "ഒരു പുതു നിറം... എന്നു തുടങ്ങുന്ന പാട്ടിലെ മലയാളം വരികൾ എഴുതി. കാവൽക്കാരൻ എന്ന പൈലറ്റ് സിനിമയ്ക്ക് വേണ്ടി "കാടാണേ കതിരോന്റെ... എന്ന ഗാനവും, ചാരു എന്ന ഷോർട്ട് ഫിലിമിനു വേണ്ടി അശ്രുധാരയാലീ... എന്ന ഗാനവും അഖില എഴുതിയിട്ടുണ്ട്.
2019 -ൽ ചിത്രഹാർ എന്ന സിനിമയ്ക് വേണ്ടി അഖില ഒരു ഗാനം രചിച്ച് സംഗീതം നൽകിയിട്ടുണ്ട്. തുടർന്ന് നോ വേ ഔട്ട് എന്ന സിനിമയിലും പാളയം. പി സി എന്ന സിനിമയിലും ഗാനങ്ങൾ രചിച്ചു.
അഖിലയുടെ ഭർത്താവ് സായൂജ്. ഒരു മകൻ ഇഹാൻ.