മേലേ വാനം പോലേ

മേലേ വാനം പോലേ ... വാനിൽ താരം പോലേ ...

മേലേ വാനം പോലേ ... വാനിൽ താരം പോലേ ...
ഓളങ്ങൾ തൻ താളം പോലേ
താളങ്ങൾ കോർത്തീണം പോലേ
നീ മിന്നുന്നെന്നിൽ മെല്ലെ ...
മേലേ വാനം പോലേ ... വാനിൽ താരം പോലേ ...

ചായുറങ്ങും പൊൻതൂവൽ മേലേ
ചേർന്നു പുൽകും തെന്നൽ പോലേ
നീ മയങ്ങും തീരത്തിൻ ഓരം
തേടി വന്നൊരോടം പോലെ
കാതോരം നീ ചേരുന്നീ നിലാവിൽ
നീഹാരം ചോരും പോലെ
ഞാനേതോ തേരേറി പോവതെന്തേ
ആകാശ തിങ്കൾ പോലേ

പറയാത്തൊരു കഥയായിനി നാമൊഴുകുമ്പോൾ
കലരേണം തഴുകേണം ചിരകാലം ചേരാനൊരു
പുതുരാവിൻ സ്വപ്നം വേണം

ഉം ...

മേലേ വാനം പോലേ ... വാനിൽ താരം പോലേ ...
ഓളങ്ങൾ തൻ താളം പോലേ
താളങ്ങൾ കോർത്തീണം പോലേ
നീ മിന്നുന്നെന്നിൽ മെല്ലെ ...

ഉം ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Mele Vanam Pole