ആകാശ് വി എച്ച്

Akash V H

എ.ഹമീദിന്റേയും(rtd.ast.regestrar കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി & former Cartoonist in ദേശാഭിമാനി ) ഇ.വിലാസിനി(rtd. Section officer കാലിക്കറ്റ് യൂണിവേഴ്സിറ്റി,ശാസ്ത്ര സാഹിത്യ പരിഷത് state commitee, social activist) യുടേയും മകനായി കോഴിക്കോട് ജനിച്ചു. ⁠GMHSS കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി & NNMHSS  ചെലേമ്പ്ര, B tech - NSS  എഞ്ചിനീയറിംഗ് കോളേജ്, പാലക്കാട്‌,  MBA - പോണ്ടിച്ചേരി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ആകാശിന്റെ വിദ്യാഭ്യാസം. അഭിനയം, നൃത്തം, സംഗീതം എന്നീ മേഖലകളിൽ പ്രാവീണ്യം നേടിയിട്ടുള്ള ആകാശ് പതിനഞ്ച് വർഷം സംഗീജ്ഞ്യൻ മോഹനൻ പിള്ളൈയുടെ കീഴിൽ കർണാടിക് സംഗീതവും നൃത്താധ്യാപിക കലാമണ്ഡലം വിനോദിനിയുടെ കീഴിൽ ഏഴ് വർഷം ഭരതനാട്യം, കുച്ചിപ്പുഡി എന്നീ നൃത്ത രൂപങ്ങളും അഭ്യസിച്ചു. കൂടാതെ ഏ ആർ റഹ്മാൻ സ്ഥാപിച്ച കെ എം മ്യൂസിക്കിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും പരിശീലനം നേടി.

2013 -ലാണ് ആകാശ് അഭിനയരംഗത്ത് അരങ്ങേറുന്നത്. മഴവിൽ മനോരമയി ചാനലിൽ സംപ്രേക്ഷണം ചെയ്ത "പട്ടുസാരി" എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് അമ്മ മനസ്സ്, ഈശ്വരൻ സാക്ഷിയായ്, മനസ്സറിയാതെ, അയലത്തെ സുന്ദരി എന്നീ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. അതിനുശേഷം സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച ആകാശ് പി ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂർവ്വം മൻസൂർ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 

ആകാശിന് ലഭിച്ച പുരസ്ക്കാരങ്ങൾ - Kerala State Film Critic TV Award for Best actor - 2015, K. P. Ummer State Award for Best Serial Actor - 2013, Ragaratna Film Critic Award for Best Performance, Film City Magazine Television Award for Best Performance, Kera Soaps Television Award, Drishyolsavam Award ( in association with the 30 anniversary of, Television and Broadcasting in Kerala)

ആകാശ്.വി എച്ച് - Facebook