അജയ് ഘോഷ്

Ajay Ghosh
Date of Birth: 
ചൊവ്വ, 17 May, 1977
ദൃശ്യം 2

1977 മെയ് 17 ന്  എൻ പി ദാമോദരന്റെയും അമ്മിണിയുടെയും മകനായി എറണാംകുളം ജില്ലയിലെ പള്ളുരുത്തിയിൽ ജനിച്ചു. SDPY B H S S ലായിരുന്നു അജയ് ഘോഷിന്റെ വിദ്യാഭ്യാസം. 2014 ൽ വിഷ്ണുപ്രസാദ് സംവിധാനം ചെയ്ത ബിവെയർ ഓഫ് ഡോഗ്സ് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് പ്രവേശിയ്ക്കുന്നത്. നടൻ വിജയ് മേനോൻ സംവിധാനം ചെയ്ത വിളക്കുമരം എന്ന ചിത്രത്തിൽ സഹസംവിധായകനായതോടൊപ്പം ഒരു വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.

അസിസ്റ്റന്റ് ഡയറക്ടർ, കാസ്റ്റിംഗ് ഡയറക്ടർ, പ്രൊഡക്ഷൻ കണ്ട്രോളിംഗ്, ഫിനാൻസ് മാനേജ്മെന്റ് എന്നീ മേഖലകളിലൊക്കെ അജയ് ഘോഷ് സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ഷോകളിലും പ്രവർത്തിച്ചിട്ടുണ്ട്. സൂര്യ - കോമഡി, മഴവിൽ മനോരമ - തൊമ്മിയും മക്കളും, സീ കേരളം - അല്ലിയാമ്പൽ സീരിയൽ, മഴവിൽ മനോരമ - തട്ടീം മുട്ടീം സീരിയൽ, ഫ്ലവേഴ്സ് - കാബിനറ്റ് കോമഡി പ്രോഗ്രാം കൂടതെ ഏഴ് ഷോർട്ട് ഫിലുമുകളും, ആറ് മ്യൂസിക്ക് ആൽബങ്ങളും ചെയ്തിട്ടുണ്ട്.

14, Ajayghosh ND
      Sreemangalam
      Mundampalathinkal
      Vadacode. p. o
      Kangarappady
      Cochi 682021

mobile number: 9895042034