ഐശ്വര്യ ഉണ്ണി
Aiswarya Unni
എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിനിയാണ് ഐശ്വര്യ ഉണ്ണി. വിമലഗിരി പബ്ലിക് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം, ടിക് ടോക്ക് വീഡിയോകളിലൂടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെടുന്നത്. അലമാര എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്ത് തുടക്കംകുറിച്ചു..തുടർന്ന് സകലകലാശാല, ക്യൂബൻ കോളനി, പൂഴിക്കടകൻ എന്നീ സിനിമകളിലും ഐശ്വര്യ അഭിനയിച്ചു. ചെന്നൈ ഡോക്റ്റർ എം ജി ആർ യൂണിവേഴ്സ്റ്റിയിൽ നിന്നും എം ബി ബി എസ് ബിരുദം നേടിയ ഐശ്വര്യ ഉണ്ണി, തന്റെ കലാജീവിതത്തോടൊപ്പം ഔദ്യോഗിക ജീവിതവും തുടർന്നുപോകുന്നു.
ഐശ്വര്യ ഉണ്ണി - Facebook