അഭിമന്യു രാമാനന്ദൻ
രാമാനന്ദന്റേയും രേവതിയുടേയും മകനായി തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ചു. രാഹുൽ റിജി നായർ സംവിധാനം ചെയ്ത ഈ തമിഴ് മ്യൂസിക് ആൽബമായ "മൗനം സൊല്ലും വാർത്തൈകൾ" -ലൂടെ യുവാക്കൾക്കിടയിൽ കൂടുതൽ ജനപ്രിയനായ അഭിമന്യു 2015 -ൽ സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി എന്ന സിനിമയിലൂടെ ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറി. തുടർന്ന് 2017 -ൽ രാഹുൽ റിജി നായർ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിലും മികച്ച ഒരു വേഷം ചെയ്തു.
തുടർന്ന് 2018 -ൽ രാഹുൽ റിജി നായർ തന്നെ സംവിധാനം ചെയ്ത ഡാകിനി, 2019 -ൽ സനൽ കുമാർ ശശിധരന്റെ തന്നെ സംവിധാനം ചെയ്ത ചോല എന്നീ ചിത്രങ്ങളിലും അഭിമന്യു അഭിനയിച്ചു. ഐ ടി പ്രൊഫഷണലായിരുന്ന അഭിമന്യു 2018 ഡിസംബറിൽ ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു.
അഭിമന്യു രാമാനന്ദിന്റെ ഭാര്യ ആര്യ രാജ്. മക്കൾ ജാനകി, ജനനി.


