അബ്ദുൾഷുക്കൂർ ടി പി
Abdulshukoor T P
മുഹമ്മദിന്റേയും ഫാത്തിമയുടേയും മകനായി കോഴിക്കോട് ജനിച്ചു. കോഴിക്കോട് പരപ്പിൽ മദ്രസത്തിൽ മുഹമ്മദീയ ഹൈസ്കൂളിലായിരുന്നു പത്താംക്ലാസ് വരെ അബ്ദുൾഷുക്കൂറിന്റെ വിദ്യാഭ്യാസം. അതിനുശേഷം യു എ ഇ യിൽ ജോലിചെയ്തിരുന്ന സമയത്ത് പ്ലസ്ടു പ്രൈവറ്റായി പഠിച്ചു.
സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ, കിഷ്കിന്ധാ കാണ്ഡം, പണി എന്നിവയുൾപ്പെടെ ഏതാനും സിനിമകളിൽ അബ്ദുൾഷുക്കൂർ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളിലും അദ്ധേഹം അഭിനയിച്ചിട്ടുണ്ട്. സിനിമ ഒരു പാഷനായി കൊണ്ടുനടക്കുന്ന അബ്ദുൾഷുക്കൂർ ഐവി ശശിയേയും മാമുക്കോയയേയുമാണ് ഗുരുസ്ഥാനീയരായി കാണുന്നത്.
അബ്ദുൾഷുക്കൂറിന്റെ ഭാര്യ ഷഹന ഷുക്കൂർ. മക്കൾ തബ്സീറ, മുഹമ്മദ് മുനാവർ, യൂനസ്
അബ്ദുൽഷുക്കൂർ - Instagram