യോഗി ബാബു
തമിഴ്നാട്ടിലെ ആറാണിയിലാണ് ബാബു ജനിച്ചത്. അദ്ദേഹത്തിൻ്റെ പിതാവ് ഇന്ത്യൻ ആർമിയിൽ ഹവിൽദാറായിരുന്നതിനാൽ ബാബു പഠിച്ചതെല്ലാം ജമ്മുവിലായിരുന്നു. സ്റ്റാർ വിജയ് ടി വിയിൽ 2003 മുതൽ 2008 വരെ ലോല്ലു സഭ എന്ന ടെലിസീരിയലിന്റെ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ചുകൊണ്ടാണ് ബാബു കലാരംഗത്ത് പ്രൊഫഷണലായി തുടക്കമിടുന്നത്.
2009 -ൽ യോഗി എന്ന സിനിമയിൽ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് തന്റെ ആദ്യ സിനിമയുടെ പേരായ യോഗി തൻ്റെ പേരിനൊപ്പം ചേർത്ത് യോഗി ബാബുവായി അദ്ദേഹം പയ്യ എന്ന സിനിമയിൽ ഗുണ്ടയായി അഭിനയിച്ചു. 2013 -ൽ പട്ടത്തു യാനൈ എന്ന സിനിമയിൽ മുഴുനീള കോമഡി വേഷം ചെയ്തു. അതിനുശേഷം നിരവധി തമിഴ് ചിത്രങ്ങളിൽ കോമഡി റോളുകളിൽ തിളങ്ങി. കാക്ക മുട്ടൈ, കിറുമി, കൊലമാവ് കോകില, പരിയേറും പെരുമാൾ, ലൗവ് ടുഡേ എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ അഭിനയം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയിരുന്നു.
മൂന്ന് തവണ ആനന്ദ വികടൻ സിനിമാ അവാർഡും മറ്റു നിരവധി അവാർഡുകൾക്കും അർഹനായ യോഗി ബാബു 2023 -ൽ സന്നിധാനം പി ഒ എന്ന ചിത്രത്തിലൂടെ 2023 -ൽ മലയാള സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിലും അഭിനയിച്ചു.
യോഗി ബാബുവിന്റെ ഭാര്യ മഞ്ജു ഭാർഗവി.