യദു രാധാകൃഷ്ണൻ

Yadhu Radhakrishnan

പ്രശസ്ത ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണന്റെയും ശ്രീലതയുടെയും  മകനാണ് യദു രാധാകൃഷ്ണൻ .ഛായാഗ്രഹണ സഹായി ആയി ആദ്യം വര്‍ക്ക് ചെയ്ത സിനിമ ഡോ. ബിജു സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലന്‍സ് ആയിരുന്നു. അതിനു ശേഷം പെയിന്റിംഗ്  ലൈഫും വെയില്‍മരങ്ങളും ഉള്‍പ്പെടെ 17 ചിത്രങ്ങളില്‍ എം.ജെ.രാധാകൃഷ്ണനൊപ്പം ഛായാഗ്രഹണ സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട് .മഹാകവി പത്മശ്രീ അക്കിത്തം അച്യുതൻ നമ്പൂതിരിയെക്കുറിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ.ഹരികുമാർ ഒരുക്കിയ  ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം നിർവഹിച്ചതും യദുവാണ്.