വലീദ് റയാക്കി

Walid Riachy

ലബനനിലെ ബെയ്റൂട്ടിൽ 1990ൽ ജനനം. സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മോഡൽ ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്ത് പരസ്യങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലെബനിലെ തന്നെ പ്രമുഖ ഫുഡ് ശൃഖലയുടെ പരസ്യമായിരുന്നു ആദ്യം. നിരവധി രാജ്യങ്ങളിൽ മോഡലിംഗ് ചെയ്തതതിനെ തുടർന്ന് ദുബായിൽ സ്ഥിര താമസമാക്കി മോഡലിംഗും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച് തുടങ്ങി. പഴയ ജയിംസ് ബോണ്ടായിരുന്ന പിയേഴ്സ് ബ്രോസ്നന്റെ  ഹോളിവുഡ് ചിത്രമായ മിസ്‌ഫിറ്റിലെ വേഷം ചെയ്ത വലീദിന്റെ രണ്ടാം സിനിമയാണ് ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. ഏറെ ബ്രാന്റുകൾക്കും ഫാഷൻ ഷോകളിലും മോഡൽ ആയി രംഗത്തുള്ള വലീദ് ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച് ഭാഷകളിലൊക്കെ സംസാരിക്കുകയും അഭിനയിക്കുകയും ചെയ്യുന്നു. കുറുപ്പിലെ പ്രിൻസ് റാഷിദെന്ന പ്രതിനായക വേഷം ശ്രദ്ധേയമായിരുന്നു.

വാലിദിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ | ഫേസ്ബുക്ക് പ്രൊഫൈൽ