വിഷ്ണു നന്ദൻ

Vishnu nandan

മട്ടാഞ്ചേരി സ്വദേശി. പി ജി രമേശൻ,ആർ ഗീത എന്നിവരാണ് മാതാപിതാക്കൾ. കൊച്ചി സേക്രഡ് ഹാർട്സ് കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം കൊച്ചിൻ മീഡിയ സ്കൂളിൽ നിന്നും ഡിജിറ്റൽ സിനിമറ്റൊഗ്രഫിയിൽ ഡിപ്ലോമ നേടി. "സുറാ"(തമിഴ് ),"ഗംഗാപുത്രുലു"(തെലുങ്ക്) തുടങ്ങിയ സിനിമകളിൽ ചായാഗ്രാഹകൻ സാബു ജെയിംസിന്റെ അസിസ്റ്റന്റ് ആയിരുന്നു.കൂടാതെ അനേകം പരസ്യ ചിത്രങ്ങളിൽ  പ്രഹ്ലാദ് ഗോപകുമാർ,സുനിൽകുമാർ തുടങ്ങിയ ചായാഗ്രാഹകരുടേയും അസിസ്റ്റന്റ് ആയി ജോലി ചെയ്തിട്ടുണ്ട്.
റോസ്ബൌൾ ചാനലിൽ "ഗാഡ്ജറ്റ് വേൾഡ് ",യൂത്ത് ഡയറി" എന്നിങ്ങനെ 2 പരിപാടികളും ചെയ്തിട്ടുണ്ട്.

"വൈഗ","ദ് ഗെയിം","മീറ്റ്‌ ഈസ് മർഡർ", തുടങ്ങിയ ലഖുചിത്രങ്ങളും "ആരാണ് നീ" എന്നൊരു മ്യൂസിക് വീഡിയോയുമാണ്‌  വിഷ്ണു നന്ദന്റെ ആദ്യ  സ്വതന്ത്ര ചായാഗ്രഹണ സംരംഭങ്ങൾ.

"വണ്‍സ് അപ് ഓണ്‍ എ ടൈം" എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് കേരളാ ഫിലിം ഓഡിയൻസ് കൌണ്‍സിലിന്റെ മികച്ച നടനുള്ള പുരസ്കാരം നേടിയിരുന്നു വിഷ്ണു നന്ദൻ . ഇത് കൂടാതെ അനേകം ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട് .2012 ൽ കെ എസ് ബാവ സംവിധാനം ചെയ്ത "ഇഡിയറ്റ്സ് " ആണ് ആദ്യ സിനിമ.