വിനു ബാലകൃഷ്ണൻ
എറണാകുളം സ്വദേശിയായ അഭിനേതാവും സംവിധായകനുമായ വിനു ബാലകൃഷ്ണൻ.പരേതനായ ജി ബാലകൃഷന്റെയും ആശ ബാലകൃഷന്റെയും മകൻ. 2002 ൽ നന്ദന വർമ്മ സംവിധാനം ചെയ്ത് സൂര്യ ചാനലിൽ സംപ്രേക്ഷണം ചെയ്ത 'വേണമെങ്കിൽ രക്ഷപെട്ടോ സാറേ'എന്ന കോമഡി സീരിയലിലൂടെയാണ് വിനു അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് ജോൺസൺ എസ്തപ്പാൻ സംവിധാനം ചെയ്ത 'പൊന്മുടിപ്പുഴയോരത്ത്' എന്ന ചിത്രത്തിൽ അസിസ്റ്റന്റ് സംവിധായകനായി പ്രവർത്തിച്ചു. താന്ത്ര. കഥയിലെ നായിക, മാഡ് ഡാഡ് തുടങ്ങിയ ചിത്രങ്ങളിലും അസിസ്റ്റന്റ് സംവിധായകനായിരുന്നു. നിരവധി പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വിനു ഹോളിവുഡ് സംവിധായകനായ ടാർസെം സിംഗിന്റെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്. എസ് പി ശ്രീകുമാർ പ്രധാന വേഷത്തിൽ എത്തിയ വിനു സംവിധാനം ചെയ്ത ദി ലൈറ്റർ എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. 'തലയ്ക്കുമീതേ ശൂന്യാകാശം' എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധാന രംഗത്തേയ്ക്ക് കടന്നിരിക്കുകയാണ് വിനു ബാലകൃഷ്ണൻ. ഭാര്യ വർഷ വിനോദ്.