വിനോദ് നാരായൺ
കോഴിക്കോട് സ്വദേശി. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ സ്ഥിര താമസം. ടെക്നിക്കൽ മാനേജരായും പ്രോജക്റ്റ് മാനേജ്മെന്റ് കൺസൾട്ടന്റായും ദീർഘകാലം പ്രവർത്തിച്ച വിനോദ് നാരായൺ കവിയും ബ്ലോഗറും പോഡ്കാസ്റ്ററും സ്വതന്ത്ര സിനിമാ പ്രവർത്തകനുമാണ്. വ്യക്തിവികസനം ലക്ഷ്യമാക്കുന്ന പെൻപോസിറ്റീവ് എന്ന ആശയത്തിന് തുടക്കമിട്ട വിനോദ് സോഷ്യൽ മീഡീയയിൽ ബല്ലാത്ത പഹയെനെന്ന വെബ്‌ഹാൻഡിലിലൂടെ പ്രശസ്തനാണ്. ഒന്നാം ക്ലാസിൽ തോറ്റ് വീട്ടിലിരുന്ന് പഠിച്ചെങ്കിലും പ്രശസ്തമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് തന്നെ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കി സംരംഭകനായി മാറി. കംമ്പ്യൂട്ടർ ഹാർഡ്‌വെയർ കമ്പനിയിൽത്തുടങ്ങിയ സംരംഭം പിന്നെ കൊഞ്ച് കൃഷിയിലേക്ക് മാറിയെങ്കിലും വീണ്ടും ഐടി രംഗത്ത് തന്നെ തിരികെയെത്തി സോഫ്റ്റെയർ മാനേജ്മെന്റ് മേഖലയിൽ ശ്രദ്ധ പതിപ്പിച്ചു. തുടർന്ന് മിഡിലീസ്റ്റിലും യുകെയിലും അമേരിക്കയിലുമൊക്കെയായി ദീർഘകാലം ജോലി ചെയ്തു. മൾട്ടി നാഷണൽ കമ്പനികൾക്ക് ഡിജിറ്റൽ ട്രാൻസ്ഫർമേഷന് സഹായിക്കുന്ന കൺസൾട്ടേഷൻ ചെയ്ത പരിചയം കൊണ്ട് സ്വന്തമായി ഡിജിറ്റൽ കണ്ടന്റുകൾ നിർമ്മിക്കുകയും വീഡിയോ ബ്ലോഗിംഗിലൂടെ നിരവധി ആരാധകരെ നേടിയെടുക്കുകയും ചെയ്തു.
ഭാര്യ ഉഷയും രണ്ട് മക്കളുമൊത്ത് അമേരിക്കയിൽ താമസിക്കുന്നു.
ഫേസ്ബുക്ക് പേജിവിടെ | ബല്ലാത്ത പഹയൻ യൂട്യൂബ് ചാനലിവിടെ