വസിഷ്ട് വസു
Vasisht Vasu
വസിഷ്ട് വസു - ബാലതാരം. അദ്ധ്യാപകനായ ഉമേഷ് - ജ്യോതി ദമ്പതികളുടെ മകനാണ് വസിഷ്ട് വസു. AUP സ്കൂൾ ഷൊർണൂറിൽ പഠിക്കുന്ന വസു ‘ലൗ ആക്ഷൻ ഡ്രാമാ‘ എന്ന സിനിമയിൽ അജു വർഗീസിൻ്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലേക്ക് പ്രവേശിച്ചത്. പിന്നീട് ബേസിൽ സംവിധാനം ചെയ്ത ‘മിന്നൽ മുരളി'യിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം അവതരിപ്പിച്ചു. സിനിമ കൂടാതെ നാടകം, കവിത, വായന തുടങ്ങിയവയിലൊക്കെ തല്പരനാണ് വസിഷ്ട്.