വർഷ

Varsha Bollamma
Date of Birth: 
Sunday, 30 July, 1995
Varsha Bollamma
കന്നട നടി

കർണ്ണാടകയിലെ കൂർഗ് ജില്ലയിലാണ് വർഷ ബോലമ്മ ജനിച്ചത്. പഠിച്ചതും വളർന്നതും ബാംഗ്ലൂരിലായിരുന്നു. ബാംഗ്ലൂർ മൗണ്ട് കാർമൽ കോളേജിൽ നിന്നും മൈക്രോ ബയോളജിയിൽ ബിരുദം നേടിയിട്ടുണ്ട്. രാജാ റാണി എന്ന തമിഴ് സിനിമയിലെ നസ്രിയ നസീമിന്റെ ഡയലോഗ് ഡബ്ബ് മാഷ് ചെയ്തതോടെയാണ് വർഷ ശ്രദ്ധ നേടിയത്.  നസ്രിയയുമായുള്ള മുഖ സാമ്യവും വർഷയെ ശ്രദ്ധേയയാക്കി.

2015 ൽ സതുരൻ എന്ന തമിഴ് ചിത്രത്തിൽ നായികയായിക്കൊണ്ടാണ് വർഷ ബോലമ്മ സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് വെട്രിവേൽ, 96, ബീഗിൾ എന്നിവയുൾപ്പെടെ പത്തിലധികം തമിഴ് സിനിമകളിലും, ചൂസി ചൂഡംഗാനെ, ജാനു...  തുടങ്ങി അഞ്ചിലധികം തെലുങ്കു ചിത്രങ്ങളിലും ഒരു കന്നഡ സിനിമയിലും വർഷ അഭിനയിച്ചിട്ടുണ്ട്. 2018 ൽ കല്യാണം എന്ന സിനിമയിൽ നായികാ വേഷം ചെയ്തുകൊണ്ടാണ് വർഷ മലയാള സിനിമയിലെത്തുന്നത്. തുടർന്ന് മന്ദാരംസൂത്രക്കാരൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 

വർഷ ബോലമ്മ - Facebook