വണ്ണമുത്തിയമ്മ

Vannamuthiyamma

വണ്ണമുത്തിയമ്മ. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഒരു ഉൾഗ്രാമത്തിലേയ്ക്കുള്ള ലൊക്കേഷന്‍ യാത്രയില്‍ സംവിധായകന്‍ എം എ  നിഷാദ് യാദൃശ്ചികമായി കണ്ടുമുട്ടിയതാണ് വണ്ണമുത്തമ്മ പാട്ടിയെ . ആരാണ് വെള്ളത്തിന്റെ യാഥാര്‍ഥ അവകാശികള്‍ എന്ന കാലികപ്രസക്തമായ ചോദ്യമുയര്‍ത്തി എം.എ നിഷാദിന്റെ കിണര്‍ എന്ന സിനിമയിൽ വണ്ണമുത്തിയമ്മ അഭിനയിച്ചു. രണ്ടാഴ്ച കൂടുമ്പോള്‍ മാത്രം ഊരിലേയ്ക്ക് ടാങ്കറില്‍ എത്തുന്ന  വെള്ളത്തെ ദൈവമായി കണ്ട് വണങ്ങുന്ന ഒരു ജനതയുടെ മുത്തശ്ശിയാണ് തൊണ്ണൂറ്റഞ്ചുകാരിയായ പാട്ടി. സൂര്യനെ നോക്കി വണ്ണമുത്തിയമ്മ കാലാവസ്ഥാലക്ഷണം പറയും.തൊണ്ണൂറ്റഞ്ചാം വയസ്സിലും  പാട്ടി  അധ്വാനിയായിരുന്നു ബീഡി തെറുപ്പ്, കോഴിയുടെ കാഷ്ഠം എടുത്ത് കുഴിയില്‍ ഇട്ട് വളമുണ്ടാക്കൽ, പൂ കൃഷി തുടങ്ങിയവ അതിൽ പെടുന്നു. എം ജി ആറിന്റെയും രജനികാന്തിന്റെയും സിനിമകൾ മാത്രം കാണാൻ താലപര്യമുള്ള പാട്ടി ടെലിവിഷനിൽ മാത്രമേ ചിത്രങ്ങൾ കണ്ടിട്ടുള്ളു.  പാട്ടി അഭിനയിച്ച ആദ്യത്തെയും അവസാനത്തെയും ചിത്രമാണ് കിണർ. ചിത്രത്തിന്റെ ചിത്രീകരണവേളയിൽ ഒന്നര വർഷമായി പെയ്യാതിരുന്ന് അവിടെ പെയ്‌തിറങ്ങിയ മഴയെ തൊഴുകൈയ്യോടെ സ്വീകരിച്ച പാട്ടി  താൻ അഭിനയിച്ച ചിത്രം കാണാൻ സാധിക്കും മുൻപ് ഈ ലോകത്തോട് വിട പറഞ്ഞു....