വി മധുസൂദന റാവു

V Madhusudhana Rao
Date of Birth: 
Thursday, 14 June, 1923
Date of Death: 
Wednesday, 11 January, 2012

വീരമചിനേനി മധുസൂദന റാവു. ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ തെലുങ്കു സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു വീരമചിനേനി മധുസൂദനൻ റാവു.

റാവു 45 തെലുങ്ക് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആത്‌മാ ബാലം, ആത്‌മിയുലു, കൃഷ്ണവേണി, സ്വാതി കിരണം  എന്നീ ചിത്രങ്ങൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തു. 1965 -ൽ  അന്റാസ്തുലു  സംവിധാനം ചെയ്തതിന് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. 2012 ജനുവരി 11 -ന് 95 -ആം വയസ്സിൽ റാവു അന്തരിച്ചു. മധുസൂധന റാവു നിർമ്മിച്ച മമ്മൂട്ടി നായകനായ സ്വാതികിരണം എന്ന സിനിമ പ്രണവം എന്ന പേരിൽ മലയാളത്തിൽ മൊഴിമാറ്റം ചെയ്ത് ഇറങ്ങിയിരുന്നു.