sureshnn

എന്റെ പ്രിയഗാനങ്ങൾ

  • നീയാണെൻ പ്രണയം

    നീയാണെൻ   പ്രണയം, നീയാണെൻ സംഗീതം (x2)
    ഒഴുകാം, യമുനായായി 
    പൊഴിയാം മൽഹാരിയായി 
    പുണരാം എന്നും പുതുരാഗമായ് 
    നീയാണെൻ  പ്രണയം, നീയാണെൻ സംഗീതം 

    എന്നെ തഴുകും നിൻ ശ്വാസവും 
    ചുണ്ടിൽ തുളുമ്പും നിൻ ഈണവും 
    നിറയുന്നു എന്നിൽ നിറവര്ണ്ണ കുളിരായി കുളിരായി (x2)
    അകതാരിൽ നിറയുന്നു പ്രണയാനുരാഗം 

    നീയാണെൻ  പ്രണയം, നീയാണെൻ സംഗീതം 

    എന്നും നിനവിൽ, മൃദുമന്ത്രമായി 
    തഴുകി തലോടാം, നറുതെന്നലായി 
    പതിയേ വന്നെന്നെ പുണരുന്ന നേരം (x2)
    അറിയുന്നെൻ മനതാരിൽ ദിവ്യാനുരാഗം 

    നീയാണെൻ  പ്രണയം, നീയാണെൻ സംഗീതം 
    ഒഴുകാം, യമുനായായ് 
    പൊഴിയാം മൽഹാരിയായി 
    പുണരാം എന്നും പുതുരാഗമായ് 
    നീയാണെൻ  പ്രണയം, നീയാണെൻ സംഗീതം

  • നദി നദി നിളാനദി

    നദി നദി നിളാനദി
    സരാഗ സാഗരോന്മുഖി
    പദേ പദേ വഴിഞ്ഞു നിന്‍
    നിഗൂഢ കമ്രകാമിതം
    (നദി...)

    പ്രഭാതവും പ്രദോഷവും
    പ്രശീത താപജാലവും
    തടഞ്ഞതില്ല നിന്‍ ഗതി
    സ്വയംവരാഭിലാഷിണി
    മാറിലാഴിയേന്തുമീ
    മഞ്ജുഗാന മഞ്ജരി
    (നദി...)

    വനങ്ങളും മഹാദ്രിയും
    വസന്ത രാജധാനിയും
    വെടിഞ്ഞുപോന്നു നീ സതി
    വികാരസിന്ധുഗാമിനി
    സ്നേഹമെന്ന നോവിലും
    വാര്‍ന്നു രാഗമാധുരി
    (നദി...)

  • പ്രഭാതം വിടർന്നു

     

    പ്രഭാതം വിടർന്നു പരാഗങ്ങൾ ചൂടി
    കിനാവിൽ സുഗന്ധം ഈ കാറ്റിൽ തുളുമ്പി (2)

    വികാരവീണകൾ പാടും ഗാനത്തിൻ പൂഞ്ചിറകിൽ (2)
    നീ പോരുകില്ലേ ഉഷസന്ധ്യ പോലെ (2)(പ്രഭാതം..)

    നിശാഗന്ധികൾ പൂക്കും ഏകാന്തയാമങ്ങളിൽ (2)
    നീ പോരുകില്ലേ നിലാദീപ്തി പോലെ (2) [പ്രഭാതം..]

     

Entries

Post datesort ascending
Lyric നീയാണെൻ പ്രണയം ബുധൻ, 26/01/2022 - 21:45

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പ്രഭാതം വിടർന്നു വെള്ളി, 17/11/2023 - 02:20
ശാരോനിൽ വിരിയും ചൊവ്വ, 01/02/2022 - 19:23
നീയാണെൻ പ്രണയം ബുധൻ, 26/01/2022 - 21:52
നീയാണെൻ പ്രണയം ബുധൻ, 26/01/2022 - 21:45