ശാരോനിൽ വിരിയും

 

ശാരോണിൽ വിരിയും ശോശന്ന പൂവേ
ശാലീനയല്ലോ നീ (2)
നിന്നുള്ളിൽ തുളുമ്പും തൂമധുവുണ്ണും തേൻ തുമ്പിയെന്നും ഞാൻ
മനസ്സിന്റെ അകത്തളത്തൊരു വട്ടം
ഉണരുവാൻ എനിക്കു നീ ഇടം തരുമോ
ഇടം തന്നാൽ അതിനുള്ളിൽ ഉതിരുന്ന
പരിമളമൊരു നുള്ളു കടം തരുമോ (ശാരോണിൽ..)

കന്നിച്ചെമ്മുന്തിരി വള്ളി
നിൻ മെയ്യിൽ കിന്നരി തുള്ളി
ആവേശം പൂപ്പന്തലായ്
നാണത്തിൻ കുന്നുകൾ നിന്നോമൽ ചുണ്ടിൽ
വീഞ്ഞൂറും പനിനീർ മാതളം
പനിമലരിൻ തളിരിതളിൽ
കൊതി നുണയും തുമ്പീ
നിൻ ചിറകടി തൻ ചലനതയിൽ ജീവാനന്ദം (ശാരോനിൽ..)

മാർബിൾ വെൺ കല്ലു കടഞ്ഞ്
മാമ്പൂവിൻ മേനി നനഞ്ഞു
സീയോനിൻ മഞ്ഞിൻ തുള്ളി
ഓശാന പാടാം കുർബാന കൊള്ളാം
ഒന്നിക്കാം ഉള്ളിൽ പള്ളിയിൽ
സമരിയയിൽ പുലരികളിൽ പൊഴിയുമിളം മഞ്ഞിൽ
നാം കണിക കളായ് കുളിരണിയാം ജന്മം ജന്മം (ശാരോനിൽ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sharonil Viriyum

Additional Info

Year: 
1991

അനുബന്ധവർത്തമാനം