casablanca film corner

CB

എന്റെ പ്രിയഗാനങ്ങൾ

  • വളകിലുക്കം തളകിലുക്കം

    വളകിലുക്കം തളകിലുക്കം
    വായാടിക്കിളിയുടെ ചിരിമുഴക്കം ചിരിമുഴക്കം
    സ്വര്‍ണ്ണക്കുടവുമായ് മാനത്തു നിന്നും
    പുലരിപ്പെണ്ണിന്റെ പടിയിറക്കം പടിയിറക്കം

    കാണാനഴകുള്ള പൂവേ- മെല്ലെ
    തൊട്ടാല്‍ ചുവക്കുന്ന പൂവേ (2)
    നിന്മുന്നില്‍ ഞാനൊരു മൊട്ട്... പക്ഷേ
    നിന്റെ മുള്ളിനു ഞാനൊരു മുള്ള് 
    നിന്മുന്നില്‍ ഞാനൊരു മൊട്ട്
    മുള്ളിനു ഞാനൊരു മുള്ള് 
    വളകിലുക്കം തളകിലുക്കം
    വായാടിക്കിളിയുടെ ചിരിമുഴക്കം ചിരിമുഴക്കം

    മഞ്ഞിന്‍ നനവുള്ള കാറ്റേ എങ്ങും
    തെന്നി നടക്കുന്ന കാറ്റേ (2)
    ആരോരുമില്ലാത്ത പാവം..  പക്ഷേ
    ഈ കാണുന്നതെല്ലാം നിന്‍ സ്വന്തം
    ആരോരുമില്ലാത്ത പാവം
    ഈ കാണുന്നതെല്ലാം നിന്‍ സ്വന്തം

    വളകിലുക്കം തളകിലുക്കം
    വായാടിക്കിളിയുടെ ചിരിമുഴക്കം ചിരിമുഴക്കം
    സ്വര്‍ണ്ണക്കുടവുമായ് മാനത്തു നിന്നും
    പുലരിപ്പെണ്ണിന്റെ പടിയിറക്കം പടിയിറക്കം

     

  • അടുത്താൽ അടി പണിയും

    അടുത്താൽ അടി പണിയും ഞാൻ
    അടിച്ചാൽ തിരിച്ചടിക്കും
    ശത്രുവിൻ മദം തകർക്കും ഞാൻ
    സത്യത്തിൻ കൊടി പിടിക്കും (അടുത്താൽ...)

    സ്നേഹിച്ചാൽ ഞാനൊരു തൊഴിലാളി
    എതിർത്താൽ ഞാനൊരു പറ്റയാളി
    കണ്ണന്റെ മാറിലെ പൂമാല ഞാൻ
    കള്ളന്റെ മുമ്പിലെ തീജ്ജ്വാല
    കരയും തോഴന്റെ കണ്ണീരു തുടയ്ക്കും
    ഞാനൊരു യാത്രക്കാരൻ (അടുത്താൽ...)

    പാടത്തു വിയർക്കാനൊരു വർഗ്ഗം
    വിയർക്കാതുണ്ണാനൊരു വർഗ്ഗം
    ഈ നാടിൻ മുഖമേ മാറുന്നു
    ഒരു പൊന്നോണപ്പുലരി പൂക്കുന്നു
    എരിയും വയറിന്റെ രോദനം കേൾക്കും
    ഞാനൊരു കാവൽക്കാരൻ (അടുത്താൽ...)

  • അണ്ണാറക്കണ്ണാ വാ

    രിരീസ രീസനി നീ നീ നിനി പാപനി സാനിസാ

    കണ്ണാരം പൊത്തുന്നു തോരാവെയില്‍..
    മൂവന്തിക്കുന്നേറുമ്പോള്‍...
    രിരീസ രീസസനി നീ നീ നീ പപാനി സാ നിനിസാ
    മുന്നാഴിപ്പൂമണം പെയ്യും കാറ്റില്‍ പാട്ടൊന്നു പാറിവന്നു
    പാട്ടൊന്നു പാറിവന്നു..
    അണ്ണാറക്കണ്ണാ വാ  പൂവാലാ
    ചങ്ങാത്തം കൂടാൻ വാ(2)
    മൂവാണ്ടൻ മാവേൽ വാ വാ
    ഒരു പുന്നാര തേൻ കനി താ താ
    നങ്ങേലി പശുവിന്റെ പാല്..
    വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം
    ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ   
    (അണ്ണാറക്കണ്ണാ വാ...)

    മുട്ടോളമെത്തുന്ന പാവാടയുടുത്തൊരു
    തൊട്ടാവാടി പെണ്ണേ  ഓ
    മുക്കുറ്റി ചാന്തിന്റെ കുറിയും വരച്ചു നീ
    ഒരു നാളരികിൽ വരാമോ
    ഒരു നാളരികിൽ വരാമോ
    പൊന്നാതിര തേൻചന്ദ്രികയിൽ
    നീയും ഞാനും നീരാടി
    ചിറ്റോളങ്ങൾ മേയും പുഴയിൽ
    കച്ചോലത്തിൻ മണമൊഴുകീ
    ഹൃദയം കവർന്നൂ നിൻ നാണം
    (അണ്ണാറക്കണ്ണാ വാ..)

    എന്നാളും കാണുമ്പോളൊന്നായി
    പാടുവാനുണ്ടല്ലോ ഒരു പാട്ട്   ഓ...
    എണ്ണാത്ത സ്വപ്നങ്ങൾ കുന്നോളം കൂടുമ്പോൾ
    കാണാനുള്ളൊരു കൂട്ട്
    കാണാനുള്ളൊരു കൂട്ട്
    എന്നോ കാലം മായ്ച്ചു കഴിഞ്ഞു
    സ്നേഹം കോറും ചിത്രങ്ങൾ
    എങ്ങോ ദൂരം പോയി മറഞ്ഞു
    മേഘം പോലെ മോഹങ്ങൾ.
    എന്നാലും എന്നാലും നോവുമോർമ്മകൾ  
    (അണ്ണാറക്കണ്ണാ വാ...)

  • മൗനമേ നിറയും മൗനമേ

    മൌനമേ നിറയും മൌനമേ

    ഇതിലേ പോകും കാറ്റിൽ
    ഇവിടെ വിരിയും മലരിൽ
    കുളിരായ് നിറമായ് ഒഴുകും ദു:ഖം
    എന്നും നിന്നെ തേടി വരും
    മൌനമേ നിറയും മൌനമേ


    കല്ലിനു പോലും ചിറകുകൾ നൽകീ
    കന്നി വസന്തം പോയീ
    കല്ലിനു പോലും ചിറകുകൾ നൽകീ
    കന്നി വസന്തം പോയീ
    ഉരുകും വേനലിൽ മോഹദലങ്ങൾ
    എരിഞ്ഞടങ്ങുകയായീ

    മൌനമേ നിറയും മൌനമേ


    ആയിരം നാവാൽ പുഴയിലെ ഓളം
    പാടും കഥയിലലിഞ്ഞും
    ആയിരം നാവാൽ പുഴയിലെ ഓളം
    പാടും കഥയിലലിഞ്ഞും
    തളരും നേരിയൊരോർമ്മയുമായി
    ഇന്നും തീരമുറങ്ങും

    മൌനമേ നിറയും മൌനമേ

  • ഒരു വട്ടം കൂടിയെന്നോർമ്മകൾ

    ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന
    തിരുമുറ്റത്തെത്തുവാൻ മോഹം
    തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി
    മരമൊന്നുലുത്തുവാൻ മോഹം.

    അടരുന്ന കായ്മണികൾ പൊഴിയുമ്പോൾ
    ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാൻ മോഹം
    സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
    നുകരുവാനിപ്പോഴും മോഹം

    തൊടിയിലെ കിണർവെള്ളം കോരിക്കുടിച്ചെന്തു
    മധുരമെന്നോതുവാൻ മോഹം
    എന്തു മധുരമെന്നോതുവാൻ മോഹം

    ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു
    വെറുതെയിരിക്കുവാൻ മോഹം
    വെറുതെയിരുന്നോരാക്കുയിലിന്റെ
    പാട്ടുകേട്ടെതിർപാട്ടു പാടുവാൻ മോഹം

    അതുകേൾക്കെയുച്ചത്തിൽ കൂകും കുയിലിന്റെ
    ശ്രുതി പിന്തുടരുവാൻ മോഹം
    ഒടുവിൽ പിണങ്ങി പറന്നുപോം പക്ഷിയോടു
    അരുതേയെന്നോതുവാൻ മോഹം

    വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും
    വെറുതേ മോഹിക്കുവാൻ മോഹം..
    വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും
    വെറുതേ മോഹിക്കുവാൻ മോഹം..
    വെറുതേ മോഹിക്കുവാൻ ........... മോഹം..

  • സന്ധ്യേ കണ്ണീരിതെന്തേ

    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ കേഴുകയാണോ നീയും
    നിൻമുഖംപോൽ നൊമ്പരംപോൽ
    നില്പൂ രജനീഗന്ധീ (സന്ധ്യേ..)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..

    മുത്തുകോർക്കും പോലെ വിഷാദ-
    സുസ്മിതം നീ ചൂ‍ടി വീണ്ടും
    എത്തുകില്ലേ നാളേ (2)
    ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും
    വീണ്ടും കാലമേറ്റു പാടും ( സന്ധ്യേ...)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..

    ദു:ഖമേ നീ പോകൂ കെടാത്ത
    നിത്യതാരാജാലം പോലെ കത്തുമീയനുരാഗം (2)
    മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ
    നീയും ഏറ്റുപാടാൻ പോരൂ (സന്ധ്യേ...)

     

  • ഓ മലരായ് മധുവായ് മണമായ്

     

    അഹ് ആഹാ അഹ് ആഹാ . . . . 

    ഓ.... മലരായ് മധുവായ് മണമായ് ഞാൻ 
    ഓ.... നിറമായ് സ്വരമായ് ചിരിയായ് ഞാൻ 
    ഈ വനിയിൽ ഇന്നു പനിനീർ പെയ്യുന്നു
    ആ കുളിരിൽ വന്നു ഞാനും പാടുന്നു
    ആഹ് അഹാ..ആഹ് അഹാ ..ആഹ് അഹാ
    ഓ മലരായ് മധുവായ് മണമായ് ഞാൻ 
    ഓ നിറമായ് സ്വരമായ് ചിരിയായ് ഞാൻ 

    ഇളംമഞ്ഞിൽ നീരാടി ഞാനും വന്നിതാ 
    ഇണയരയന്നങ്ങൾ പുണർന്നിടുന്നു (2) 
    നീ വരൂ മലർക്കാവിൽ പൂങ്കുയിൽ 
    നമുക്കായി ഗാനം പാടുന്നു 
    മോഹമായ് എനിക്കിന്നു ദാഹമായ് 
    മനസ്സിന്റെ സംഗീതമേ 
    യൌവ്വനം പൂത്ത മേനിയിൽ വന്നു 
    ചുംബനം തന്നു പോ 
    ഓഹ് ഹോ നീ പാനപാത്രം നിറയ്ക്കൂ 
    ഓ..  മലരായ് മധുവായ് മണമായ് ഞാൻ 
    ഓ... നിറമായ് സ്വരമായ് ചിരിയായ് ഞാൻ 

    നവരത്നവീണയിൽ ഈണം മീട്ടി വാ 
    മദിരോത്സവങ്ങൾക്ക് നിറം പകരൂ 
    രാഗമായ് അഴകിന്റെ രൂപമായ് 
    എനിക്കിന്നു സ്നേഹം തന്നു പോ 
    ഹർഷമായ് വിരിയുന്ന സ്വപ്നമായ് 
    കരളിന്റെ രോമാഞ്ചമേ 
    മന്മഥൻ തന്റെ വില്ലിലെ അമ്പ് 
    എന്നിലേയ്ക്കെയ്തു പോ 
    ഓഹ് ഹോ നീ പാനപാത്രം നിറയ്ക്കൂ 

    ഓ..  മലരായ് മധുവായ് മണമായ് ഞാൻ 
    ഓ... നിറമായ് സ്വരമായ് ചിരിയായ് ഞാൻ 
    ഈ വനിയിൽ ഇന്നു പനിനീർ പെയ്യുന്നു
    ആ കുളിരിൽ വന്നു ഞാനും പാടുന്നു

     

  • കറുത്ത പെണ്ണേ നിന്റെ കണ്ണാടിച്ചില്ലിനുള്ളില്‍

    കറുത്ത പെണ്ണേ - നിന്റെ 
    കണ്ണാടിച്ചില്ലിനുള്ളില്‍
    വരച്ചതാരാണെന്റെ വര്‍ണ്ണചിത്രം
    വരച്ചതാരാണെന്റെ വര്‍ണ്ണചിത്രം
    മനസ്സിന്റെ ചുമരില്‍ ചിത്രം വരയ്ക്കും 
    അനുരാഗമെന്നൊരു ചിത്രകാരന്‍
    അനുരാഗമെന്നൊരു ചിത്രകാരന്‍
    (കറുത്തപെണ്ണേ..)

    കാമുകിയല്ല കളിത്തോഴിയല്ല 
    പ്രേമസര്‍വ്വസ്വമല്ലോ നീ
    കാളിദാസന്റെ ശകുന്തളപോലൊരു 
    ഗ്രാമകന്യകയല്ലോ നീ
    ദു:ഖത്തിന്‍ ചുഴിയിലീ മോതിരം പോകുമോ
    ദുഷ്യന്തനെന്നെ മറക്കുമോ
    ദുഷ്യന്തനെന്നെ മറക്കുമോ
    (കറുത്തപെണ്ണേ..)

    ഈ മനോഹര മാലിനിതീരവും
    പ്രേമസുന്ദര സന്ധ്യകളും
    ചെമ്പകത്തണലുമീ ചന്ദനശിലയും
    എങ്ങിനെ മറക്കുവതെങ്ങിനെ നാം
    ചെമ്പകത്തണലുമീ ചന്ദനശിലയും
    എങ്ങിനെ മറക്കുവതെങ്ങിനെ നാം
    (കറുത്തപെണ്ണേ..)

  • പകൽ പോയതറിയാതെ

    പകൽപോയതറിയാതെ തമസ്സിൽ
    ഞാനലയുന്നൂ മനസ്സിന്റെ സൃഷ്ടിയോ
    ഭൂതകാല കീറത്തുണികൾ
    ഞാൻ പൊറുക്കുന്നൂ മനസ്സിന്റെ സൃഷ്ടിയോ
    കണ്ണുനീരെന്നെ ഉറക്കാറില്ലാ
    സ്വപ്‌നങ്ങളെന്നെ ഉണർത്താറില്ലാ...(2)

    പകൽ പോയതറിയാതെ........

    നാലഞ്ച് നാളേക്കായി കൈവരും
    ലക്ഷ്മിയെ 
    കാൽപ്പാന്ത കാലത്തോളം പൂജിക്കുമോ
    മിണ്ടുവാനറിയാത്ത മൃഗം പോലേ
    കശാപ്പുശാലയിൽ ചെന്നിടുന്നൂ.......(2)
    കോപതാപവീരാ ശൗര്യ ഭാവ
    രാഗ ശാന്താ തീവ്ര ശോക ശൂന്യം

    പകൽ പോയതറിയാതെ........

    ശ്ലോകം ചൊല്ലി പൊരുൾ പറയുമ്പോൾ
    ബധിരന് കേൾക്കാൻ യോഗമുണ്ടോ
    നല്ലോരു പാട്ടും കൊട്ടും കേട്ടാൽ
    കല്ലിന് ഭാവ വികാരമുണ്ടോ........(2)
    പെണ്ണിൻ ഭാവ വിശേഷം കാണാൻ
    അന്ധന് ഭാഗ്യം തെല്ലുമുണ്ടോ.......(പല്ലവി)

Entries

Post datesort ascending
Film/Album വഴിയെ വെള്ളി, 01/03/2019 - 16:23
Film/Album റിപ്പർ Sun, 26/08/2018 - 21:55

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
നിർമൽ ബേബി വർഗീസ് വെള്ളി, 01/03/2019 - 19:48
വഴിയെ വെള്ളി, 01/03/2019 - 16:23 added "Vazhiye" movie on m3db
നിർമൽ ബേബി വർഗീസ് ബുധൻ, 14/11/2018 - 14:56
മൈലാഞ്ചി മൊഞ്ചുള്ള വീട് ബുധൻ, 26/09/2018 - 10:11
ബെന്നി പി തോമസ്‌ ബുധൻ, 26/09/2018 - 10:08
വള്ളിക്കെട്ട് Mon, 10/09/2018 - 12:42
നിലാവറിയാതെ Mon, 27/08/2018 - 15:20
റിപ്പർ Sun, 26/08/2018 - 21:55