നീയാണെൻ പ്രണയം, നീയാണെൻ സംഗീതം (x2)
ഒഴുകാം, യമുനായായി
പൊഴിയാം മൽഹാരിയായി
പുണരാം എന്നും പുതുരാഗമായ്
നീയാണെൻ പ്രണയം, നീയാണെൻ സംഗീതം
എന്നെ തഴുകും നിൻ ശ്വാസവും
ചുണ്ടിൽ തുളുമ്പും നിൻ ഈണവും
നിറയുന്നു എന്നിൽ നിറവര്ണ്ണ കുളിരായി കുളിരായി (x2)
അകതാരിൽ നിറയുന്നു പ്രണയാനുരാഗം
നീയാണെൻ പ്രണയം, നീയാണെൻ സംഗീതം
എന്നും നിനവിൽ, മൃദുമന്ത്രമായി
തഴുകി തലോടാം, നറുതെന്നലായി
പതിയേ വന്നെന്നെ പുണരുന്ന നേരം (x2)
അറിയുന്നെൻ മനതാരിൽ ദിവ്യാനുരാഗം
നീയാണെൻ പ്രണയം, നീയാണെൻ സംഗീതം
ഒഴുകാം, യമുനായായ്
പൊഴിയാം മൽഹാരിയായി
പുണരാം എന്നും പുതുരാഗമായ്
നീയാണെൻ പ്രണയം, നീയാണെൻ സംഗീതം