ഉണ്ണി മടവൂർ
Unni Madavur
1998 - 2000 കാലത്ത് സൂര്യ ടിവിയിൽ ക്യാമറമാനായിക്കൊണ്ടായിരുന്നു ഉണ്ണി മടവൂർ തന്റെ കരിയർ ആരംഭിയ്ക്കുന്നത്. അതിനുശേഷം 2000 - 2003 കാലത്ത് കൈരളി ചാനലിൽ വർക്ക് ചെയ്തു. പിന്നീട് അമൃത ടിവിയിൽ 2003 -ൽ സീനിയർ ക്യാമറമാനായി. അതിനുശേഷം 2004 - 2018 കാലത്ത് ഖത്തർ ടെലിവിഷനിൽ ഫോട്ടോഗ്രാഫി സൂപ്പർവൈസറായി വർക്ക് ചെയ്തു.
2018 -ൽ കലാമണ്ഡലം ഹൈദരാലി എന്ന സിനിമയിൽ 2 യൂണിറ്റ് ക്യാമറാമാനായിക്കൊണ്ടാണ് ഉണ്ണി മടവൂർ സിനിമയിലേയ്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് 2019 -ൽ തി.മി.രം എന്ന സിനിമയിൽ ഛായാഗ്രാഹകനായി. 2020 -ൽ ജീറ്റിഗേ (തുളു/കന്നഡ) എന്ന സിനിമയുടെയും ഛായാഗ്രഹണം നിർവ്വഹിച്ചു. 2021 -പൊലീസ് ഫയൽ (കന്നഡ വെബ് സീരീസ് for Talkies ott), 2021- ഹോളി വൂണ്ട് (നിശബ്ദചിത്രം), 2022 മനസ് എന്നിവയുടെയും ക്യാമറാമാനായി.