ഉമാ മഹേശ്വരി

Uma Maheswari

നല്ല വേഷങ്ങൾ കൊതിച്ച് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലെത്തിയ നടിയായിരുന്നു ഉമാമഹേശ്വരി. തരളി ഒഡി ഗി എന്ന ചിത്രത്തിലൂടെ തുടങ്ങി ഉയിരെ ഉഷയിലൂടെ കാരക്ടർ നടിയായി കന്നടയിൽ പേരെടുത്ത ഉമ 2000-ൽ യു സി റോഷൻ സംവിധാനം ചെയ്ത ഹൈറേഞ്ച് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. നിന്നെയും തേടി, പുഷ്പശരം, കൗമാരം, അനുരാഗം എന്നിങ്ങനെ ഒരു നിര ഗ്ലാമർ ചിത്രങ്ങളിലാണ് പിന്നെ ഉമയെ കണ്ടത്. മണിവർണതൂവൽ എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രമാണ് ഉമയെ പോപ്പുലർ ആക്കിയത്. തമിഴിൽ രാജരാജേശ്വരി എന്ന ചിത്രത്തിൽ നളിനിയുടെ മകളായി വേഷമിട്ട ഉമ അർച്ചന പൂക്കൾ എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

അവലംബം : ഷിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്