തവക്കള
1975 -ൽ വിജയകുമാറിന്റേയും സുബ്ബലക്ഷ്മിയുടേയും മകനായി തമിഴ് നാട്ടിലെ ചെന്നൈയിൽ ജനിച്ചു. ബാബു എന്നതാണ് തവക്കളയുടെ യഥാർത്ഥ നാമം. സിനിമ ജൂനിയർ ആർട്ടിസ്റ്റുകളൂടെ ഏജന്റായി പ്രവർത്തിച്ചിരുന്നയാളായിരുന്നു ബാബുവിന്റെ അച്ഛൻ. അച്ഛന്റെ കൂടെ സ്റ്റുഡിയോകളിൽ ചെന്നിരുന്ന ബാബുവിന് 1981 -ൽ Nenu Maa Avida എന്ന തെലഗു സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യാനുള്ള അവസരം ലഭിച്ചു. അതിനുശേഷം Payanangal Mudivathillai എന്ന തമിഴ് സിനിമയിലും ഒരു ചെറിയ വേഷം ചെയ്തു. സംവിധായകൻ ഭാഗ്യരാജിനെ പരിചയപ്പെട്ടതാണ് ബാബുവിന്റെ കലാജീവിതത്തിൽ വഴിത്തിരിവായത്.
ഭാഗ്യരാജ് താൻ സംവിധാനം ചെയ്യുന്ന Mundhanai mudichu എന്ന സിനിമയിൽ അവസരം നൽകി. ആ സിനിമയിൽ ചിട്ടി ബാബു അവതരിപ്പിച്ച തവക്കള എന്ന ഹാസ്യ കഥാപാത്രം ജനപ്രീതി നേടി. അതിനുശേഷം അദ്ദേഹം തവക്കള എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. തുടർന്ന് നിരവധി തമിഴ് സിനിമകളിലും ചില തെലുഗു സിനിമകളിലും തവക്കളൈ അഭിനയിച്ചു. 1984 -ൽ വനിതാ പോലിസ് എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് മലയാള സിനിമയിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. അതിനുശേഷം 2017 -ൽ ഗാന്ധിനഗറിൽ ഉണ്ണിയാർച്ച എന്ന സിനിമയിലാണ് അഭിനയിച്ചത്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം നിരവധി സ്റ്റേജ് ഷോകളും ചെയ്തിരിന്നു.
2017 ഫെബ്രുവരിയിൽ തവക്കളൈ എന്ന ബാബു അന്തരിച്ചു.


