ടാനിയ സ്റ്റാൻലി

Tania Stanley
Date of Birth: 
Sunday, 5 April, 1992
ടാനിയ

1992 ഏപ്രിൽ 5 -ന് ജനിച്ചു. ടാനിയയുടെ മാതാപിതാക്കൾ യു എ ഇയിലായിരുന്നതിനാൽ ടാനിയ പഠിച്ചതും വളർന്നതും അവിടെയായിരുന്നു. ദുബായ് അവർ ഓൺ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് ദുബായിലുള്ള ബിർള എൻജിനിയറിംഗ് ഇൻസ്റ്റിറ്റൂട്ടിൽ ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്നും എൻജിനിയറിംഗിൽ ബിരുദം നേടി. നർത്തകിയായ ടാനിയ കോളേജ് പഠനകാലത്ത് ഡാൻസ് മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച നർത്തകിയായി പലപ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പഠനം പൂർത്തിയാക്കിയതിനു ശേഷം ടാനിയ മോഡലിംഗ് ചെയ്യാൻ തുടങ്ങി. റാമ്പുകളിൽ ചുവടുവെയ്ക്കുകയും സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. 2012 -ലെ മിസ് കേരള മത്സരത്തിലെ മിസ് ബ്യുട്ടിഫുൾ ഐയ്‌സ്‌ ആയി ടാനിയയെ തിരഞ്ഞെടുത്തിരുന്നു.

2014 -ൽ മമ്മൂട്ടി നായകനായ രാജാധിരാജ എന്ന സിനിമയിലൂടെയാണ് ടാനിയ സ്റ്റാൻലി അഭിനയരംഗത്തെത്തുന്നത്. സിദ്ദിഖിന്റെയും ലെനയുടെയും മകളായിട്ടായിരുന്നു ടാനിയ അഭിനയിച്ചത്. അതിനുശേഷം 2016 -ൽ കരിങ്കുന്നം 6s എന്ന സിനിമയിലും ടാനിയ അഭിനയിച്ചു.