ശ്യാംലാൽ

Syamlal

1977 ജുൺ 9  ശശിധരൻ(പരേതനായ)ന്റെയും ശ്യാമളയുടെയും മകനായി എറണാകുളം ജില്ലയിലെ പള്ളുരുത്തിയിൽ ജനിച്ചു. പള്ളുരുത്തി എസ് ഡി പി വൈ സ്കൂളിലായിരുന്നു ശ്യാംലാലിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനു ശേഷം ഡിസ്റ്റൻറ്സ് എജുക്കേഷൻ വഴി സോഷ്യോളജിയിൽ ബിരുദമെടുത്തു. 

സ്കൂൾ പഠനകാലത്തുതന്നെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ശ്യാം ലാൽ അഭിനയരംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് നിരവധി അമച്വർ പ്രൊഫഷണൽ നാടകങ്ങളിലഭിനയിച്ചൂ.

തരൂൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക എന്ന സിനിമയിൽ പോലീസ്‌ റൈറ്റർ ബിജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്യാംലാൽ ചലച്ചിത്ര ലോകത്ത് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം ചാൾസ് എന്റർപ്രൈസസ്, ഇമ്പം എന്നീ സിനിമകളിലും അഭിനയിച്ചു.

വിവാഹിതനായ ശ്യാംലാലിന് ഭാര്യയും  രണ്ടുകുട്ടികളുമുണ്ട്.

 ശ്യാംലാലിന്റെ Gmail, Facebook, Instagram