ശ്യാം സത്യ

Syam Satya

റിട്ടയേഡ് ബാങ്കുദ്യോഗസ്ഥനായ ശ്യാമളന്റേയും മാലതിയുടേയും മകനായി തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. പുനലൂർ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ, പുനലൂർ സെന്റ് ഗൊരേറ്റി ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ശ്യാം സത്യയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബിരുദവും ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നിന്നും പി ജിയും നേടി. തുടർന്ന് കൊൽക്കത്ത സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്  ഫിലിം എഡിറ്റിംഗും പഠിച്ചു.  സ്കൂൾ, കോളേജ് പഠനകാലത്ത് കലാപ്രവർത്തനങ്ങളിൽ തത്പരനായിരുന്ന ശ്യാം കലോത്സവത്തിന് ചിത്രരചന കീബോർഡ് വായന എന്നീയിനങ്ങളിൽ പങ്കെടുത്തിരുന്നു.

ഫിലിം സ്കൂൾ പഠനശേഷം കൈരളി ചാനലിൽ ഇന്റെൺഷിപ് ചെയ്തു. പൂക്കാലം എന്ന സിനിമയുടെ അസോസിയേറ്റ് എഡിറ്ററായിട്ടാണ് ശ്യാം സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് പടക്കളം എന്ന ചിത്രത്തിലും അസോസിയേറ്റ് ഡയറക്ടറായി. കാലന്റെ തങ്കക്കുടം എന്ന സിനിമയിൽ ഡയറക്ടറുടെ അസിസ്റ്റന്റായും പ്രവർത്തിച്ചു. 

വിലാസം - ശ്യാം നിവാസ് , വാമനപുരം പി ഓ. തിരുവനന്തപുരം.
 Gmail, Facebook, Instagram