സുരേഷ് കുമാർ രവീന്ദ്രൻ
1978 ഓഗസ്റ്റ് 30ന് ജി രവീന്ദ്രൻ നായരുടെയും പത്മാവതി അമ്മയുടെയും മകനായാണ് സുരേഷ് കുമാർ രവീന്ദ്രൻ ജനിച്ചത്. തിരുവനന്തപുരം ശ്രീവരാഹം പട്ടം താണുപിള്ള സ്കൂളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരം എസ് എം വി ഹൈ സ്കൂളിലും ആർട്സ് കോളേജിലും പഠിച്ചു. ബികോം കഴിഞ്ഞ ശേഷം 1998 മുതൽ 2012 വരെ അക്കൗണ്ട്സ് ആയിരുന്നു പ്രൊഫഷൻ. 2012 നവംബറിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഈസ്റ്റ് കോസ്റ്റ് വിജയന്റെ ക്ഷണപ്രകാരം ഈസ്റ്റ് കോസ്റ്റ് ഓൺലൈനിൽ ജേണലിസ്റ്റായി ജോയിൻ ചെയ്തു. പിന്നീട് റിലാക്സ് മീഡിയയിൽ സീനിയർ എഡിറ്ററായി ജോലി ചെയ്തു.
2014 ൽ ലാവണ്ടർ എന്ന സിനിമയിൽ ക്രീയേറ്റീവ് കോൺട്രിബ്യുട്ടർ ആയാണ് സിനിമയിലേക്ക് എത്തുന്നത്. 2018 ൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് N' ജിൽ എന്ന സിനിമയുടെ സംഭാഷണം എഴുതി. വിജേഷ് തോട്ടിങ്ങൽ, അമിത് മോഹൻ രാജേശ്വരി എന്നിവരോടൊപ്പം ചേർന്നായിരുന്നു സംഭാഷണം എഴുതിയത്. 1994 ൽ പുറത്തിറങ്ങിയ സാഗരം സാക്ഷി എന്ന സിനിമയിൽ ക്ലൈമാക്സ് സീനിലും ഇദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്.
അമ്മയോടും സഹോദരങ്ങൾക്കുമൊപ്പം തിരുവനന്തപുരത്ത് താമസം.
വിലാസം :
സുരേഷ്‌കുമാർ രവീന്ദ്രൻ
ടിസി 50/ 1201
TMNA-18
തളിയിൽ
കരമന (പി ഒ)
തിരുവനന്തപുരം
695002
ഫേസ്ബുക്ക് പ്രൊഫൈൽ
ഇമെയിൽ: skumar1001@gmail.com