സുജിത്ത് കോയിക്കൽ
സുകുമാരൻ നായരുടെയും ലളിതാംബികയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ പേരുർക്കടയിൽ ജനിച്ചു. കീഴാറ്റൂർ ജി എച്ച് എസിലായിരുന്നു സുജിത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ധനുവച്ചപുരം VTNSS കോളേജിൽ നിന്നും പ്രീഡിഗ്രിയും ഡിഗ്രിയും പാസ്സായി. തുടർന്ന് കേരള ലോ അക്കാദമിയിൽ നിന്നും LLB, LLM എന്നിവ പൂർത്തിയാക്കി. ഭാരതീയ വിദ്യാഭവനിൽ നിന്നും ജേർണലിസത്തിൽ PGD എടുത്ത സുജിത്ത് അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
കാഴ്ച്ച ഫിലിം സൊസൈറ്റിയുടെ പ്രവർത്തകനായിട്ടാണ് സുജിത്ത് കോയിക്കൽ സിനിമയിലേക്ക് കടന്ന് വരുന്നത്. ഛായിഗ്രാഹകനായ സണ്ണി ജോസഫും എഡിറ്ററായ ബീനാ പോളുമാണ് അതിനുള്ള അവസരം ഒരുക്കിയത്. 1999 ൽ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത് സണ്ണിജോസഫ് കാമറയും ബീനപോൾ എഡിറ്റിങ്ങും നിർവ്വഹിച്ച കാഴ്ച്ച ചലച്ചിത്ര വേദി നിർമ്മിച്ച "അതിശയ ലോകം" എന്ന ഹൃസ്വ ചിത്രത്തിലൂടെയായിരുന്നൂ സുജിത്ത് തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്.
അതിനുശേഷം എസ് ദുർഗ്ഗ ചോല, കയറ്റം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ചോലയിൽ സൗണ്ട് ഡിപ്പാർട്ട്‌മെന്ററിലും സുജിത്ത് പ്രവർത്തിച്ചിട്ടുണ്ട്.