സുധ
തെന്നിന്ത്യൻ ചലച്ചിത്ര നടി. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ 1973- ൽ ഗോപാലകൃഷ്ണ & നാഗാലക്ഷ്മി ദമ്പതികളുടെ മകളായി ബാംഗ്ലൂരിലാണ് സുധയുടെ ജനനം. യഥാർത്ഥ നാമം ജയശ്രീ എന്നായിരുന്നു. കന്നഡയിലെ പ്രശസ്തനായ Lyricist & Dialogue Writer ചിത്തനഹള്ളി ഉദയശങ്കറിന്റെ അനന്തിരവളായിരുന്നു സുധ. അത് പോലെ കന്നഡയിലെ പ്രശസ്ത Actor cum Director ചിത്തനഹള്ളി ഗുരുദത്ത് സുധയുടെ First Cousin ആയിരുന്നു.
സുധാറാണി തന്റെ മൂന്നാമത്തെ വയസ്സിൽ ഒരു ബിസ്ക്കറ്റിന്റെ പരസ്യത്തിൽ അഭിനയിച്ചുകൊണ്ട് മോഡലിംഗിലേയ്ക്ക് പ്രവേശിച്ചു അഞ്ചാമത്തെ വയസ്സുമുതൽ നൃത്തം അഭ്യസിയ്ക്കാൻ തുടങ്ങി. ഭരത നാട്യം, കുച്ചിപ്പുടി നർത്തകിയാണ് സുധാറാണി. തന്റെ സഹോദരൻ നിർമ്മിച്ച കുട്ടികളെ സംബന്ധിച്ച ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചുകൊണ്ടാണ് അഭിനയ ജീവിതത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. കുട്ടികൾക്കുവേണ്ടിയുള്ള ഷോകൾ നടത്തിയിരുന്ന "പ്രഭാത കലവിടരു" എന്ന നാടക ട്രൂപ്പിലെ സജീവാംഗമായിരുന്ന സുധാറാണി 1978 മുതൽ 1982 വരെ കന്നഡ സിനിമകളിലെ ബാലതാരമായിരുന്നു.
1985-ൽ കന്നഡയിലെ ലെജൻഡ് ആക്ടർ രാജ്‌കുമാറിന്റെ മകൻ ശിവ രാജ്‌കുമാറിന്റെ സിനിമ അരങ്ങേറ്റ ചിത്രമായ ആനന്ദ് എന്ന പടത്തിലേക്ക് നായികയെ അന്വേഷിക്കുന്ന സമയം ഒരു ഫംഗ്ഷനിൽ വച്ചു രാജ്‌കുമാറിന്റെ ഭാര്യ പർവതമ്മ രാജ്‌കുമാർ സുധയെ കാണുകയും തന്റെ മകന്റെ അരങ്ങേറ്റ ചിത്രത്തിൽ നായികയായി അന്വേഷിക്കുകയും ചെയ്തു. പക്ഷേ, അന്ന് വെറും 12 വയസ്സ് മാത്രമുണ്ടായിരുന്ന സുധയെ നായികയാക്കുന്നതിൽ അവരുടെ മാതാപിതാക്കൾക്ക് താല്പര്യം ഇല്ലായിരുന്നു. ഏകദേശം 6 മാസക്കാലം രാജ്‌കുമാർ ഫാമിലി അവരുടെ പിറകെ നടന്നു, ഞങ്ങളുടെ സ്വന്തം ബാനറിൽ ഇറക്കുന്ന പടമാണ് സുധയെ സ്വന്തം മകളായി തന്നെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു കൊണ്ട് ഒരു വിധം സമ്മതം വാങ്ങി. അങ്ങിനെ തന്റെ പതിമൂന്നാമത്തെ വയസ്സിൽ 1986-ൽ ശിവ രാജ്‌കുമാറിന്റെ നായികയായി ആദ്യ പടം ആനന്ദ് റിലീസായി. ആദ്യ ചിത്രം സൂപ്പർ ഹിറ്റ് ആയതിനൊപ്പം കർണാടക സർക്കാരിന്റെ ധാരാളം പുരസ്‍കാരങ്ങളും ചിത്രത്തെ തേടിയെത്തി അതോടുകുടി സുധാറാണി കന്നഡയിലെ ഒന്നാംനിര നായികയായിമാറി. പിന്നീട് പത്ത് വർഷത്തോളം കന്നഡയിലെ ഏറ്റവും വിലകൂടിയ താരമായി. 1988 മുതൽ ശാലി എന്ന പേരിൽ സുധ തമിഴിലും അഭിനയിച്ചു തുടങ്ങി,അവിടെയും മികച്ച കഥാപാത്രങ്ങൾ ചെയ്തു.
സുധാറാണി 1995 ലാണ് മലയാള സിനിമയിൽ അഭിനയിയ്ക്കുന്നത്. രാജസേനൻ സംവിധാനം ചെയ്ത ആദ്യത്തെ കണ്മണി- യിൽ ജയറാമിന്റെ നായികയായാണ് അഭിനയിച്ചത്. കന്നഡ,തമിഴ്,തെലുങ്ക്,മലയാളം,തുളു ഭാഷകളിലായി 150-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കരിയറിന്റെ പീക്ക് സമയത്തായിരുന്നു സുധാറാണിയുടെ ആദ്യ വിവാഹം. വിവാഹം ചെയ്ത U.S Based ഡോക്ടർ സഞ്ജയുമായുള്ള ബന്ധം വളരെ കുറച്ചു സമയം കൊണ്ട് വിവാഹ മോചനത്തിൽ എത്തുകയും, പിന്നീട് 2000-ൽ ബന്ധുവായ ഗോവർദ്ധനനെ വിവാഹം ചെയ്യുകയും ചെയ്തു സുധ. അതിൽ ഒരു മകളുണ്ട് നിധി. 2003 മുതൽ മികച്ച സ്വഭാവ വേഷങ്ങളിലൂടെ സുധ ഇന്നും കന്നഡ സിനിമകളിൽ സജീവമാണ്.