ശ്രീ ദിവ്യ
തെലുങ്കാനയിൽ ഹൈദരാബാദ് ആണ് ശ്രീദിവ്യയുടെ ജന്മ സ്ഥലം. മൂന്നാം വയസ്സുമുതൽ അഭിനയരംഗത്തേയ്ക്കെത്തിയ ശ്രീ ദിവ്യ തെലുഗു ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്.
2000 -ത്തിൽ ഹനുമൻ ജങ്ഷൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു ശ്രീ ദിവ്യ ചലച്ചിത്ര രംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2006 -ൽ ഭാരതി എന്ന തെലുഗു ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള നന്തി അവാർഡ് നേടി. 2010 -ൽ രവി ബാബു സംവിധാനം ചെയ്ത മനസാര എന്ന തെലുങ്ക് പ്രണയ ചിത്രത്തിലൂടെ നായികയായി. അതിനുശേഷം മാരുതി സംവിധാനം ചെയ്‌ത ബസ് സ്റ്റോപ്പ് (2012) എന്ന സിനിമയിൽ പ്രിൻസിനൊപ്പം അഭിനയിച്ചു, അത് ബോക്‌സോഫീസിൽ വിജയിച്ചു. അതിനെത്തുടർന്ന് നിരവധി തെലുഗു ചിത്രങ്ങളിൽ നായികയായി. പൊൻറാം സംവിധാനം ചെയ്‌ത ശിവ കാർത്തികേയന്റെ വരുത്തപടാത്ത വാലിബർ സംഘം ആയിരുന്നു ശ്രീ ദിവ്യയുടെ തമിഴ് അരങ്ങേറ്റ ചിത്രം. ആ സിനിമയിലെ ശ്രീ ദിവ്യയുടെ അഭിനയത്തിന് നിരൂപക പ്രശംസ ലഭിച്ചിരുന്നു. തുടർന്ന് കാക്കിസട്ടൈ, റെമോ, റെയ്ഡ് എന്നിവയുൾപ്പെടെയുള്ള തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.
2017 -ൽ ജനഗണമന എന്ന ചിത്രത്തിലൂടെ ശ്രീ ദിവ്യ മലയാളത്തിലും ഒരു വേഷം ചെയ്തു. ശ്രീ ദിവ്യയുടെ സഹോദരി ശ്രീ രമ്യയും അഭിനേത്രിയാണ്. അവർ തമിഴ്, തെലുഗു സിനിമകളിൽ അഭിനയിക്കുന്നു.