ശ്രാവണ
Sravana
ചലച്ചിത്ര സംവിധായകൻ ബാബു നാരായണന്റെയും ജ്യോതി ബാബുവിന്റെയും മകളായി തൃശ്ശൂരിൽ ജനിച്ചൂ. ശ്രീ വിദ്യാനിഥി സ്ക്കൂളിലായിരുന്നു ശ്രാവണയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ബിരുദവും, സഹൃദയ ജോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിന്നും പിജിയും പൂർത്തിയാക്കി.
2018 ൽ ലാൽ ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതൻ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് ശ്രാവണ സിനിമയിൽ അരങ്ങേറുന്നത്. തുടർന്ന് രണ്ടു ചിത്രങ്ങളിൽ കൂടി അഭിനയിച്ചു.. ശ്രാവണയുടെ സഹോദരൻ ദർശൻ അസിസ്റ്റന്റ് ക്യാമറമേനായി സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്.