സൂര്യ ജെ മേനോൻ

Soorya J Menon
Date of Birth: 
Wednesday, 20 October, 1993
സൂര്യ കിരൺ
Soorya Kiran

1993 ഒക്റ്റോബർ 20 ന് കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ചു. കോഴിക്കോട് സ്റ്റെല്ലമേരി ബോർഡിംഗ് സ്ക്കൂളിലായിരുന്നു സൂര്യയുടെ പ്രാഥമിക വിദ്യാഭ്യാസം. പഠനകാലത്ത്  സ്ക്കൂളിലെ  കലാപരിപാടികളിൽ സൂര്യ സജിവമായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തോടും മോഡലിംഗിനോടും സൂര്യയ്ക്ക് താത്പര്യമുണ്ടായിരുന്നു കോളേജ് വിദ്യാഭ്യാസകാലത്ത് സൂര്യ മോഡലിംഗ് ചെയ്യാൻ തുടങ്ങി.

കേരളയൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയതിനുശേഷം സൂര്യ ജെ മേനോൻ മോഡലിംഗ് തന്റെ പ്രൊഫഷനായി തിരഞ്ഞെടുത്തു. നിരവധി ബ്രാൻഡുകൾക്ക് മോഡലായി. മോഡലിംഗിനോടൊപ്പം ടെലിവിഷൻ,റേഡിയോ അവതാരികയായും സൂര്യ പ്രവർത്തിച്ചു. 2007 -ൽ ഹാർട്ട് ബീറ്റ്സ് എന്ന സിനിമയിലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. സെലിബ്രേഷൻ, യാത്ര ചോദിക്കാതെ എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ബിഗ്ബോസ് സീസൺ 3 യിലെ മത്സരാർത്ഥിയായിരുന്നു സൂര്യ ജെ മേനോൻ.