സ്നേഹ ഉണ്ണികൃഷ്ണൻ

Sneha Unnikrishnan

തൃശ്ശൂർ ജില്ലയിലെ അരിയന്നൂരിൽ ജനിച്ചു. മഴവിൽ മനോരമയിലെ മിടുക്കി റിയാലിറ്റി ഷോയിലെ വിന്നറായിക്കൊണ്ടാണ് സ്നേഹ ശ്രദ്ധിക്കപ്പെടുന്നത്. ആ റിയാലിറ്റി ഷോ വിജയം സിനിമയിലേയ്ക്കുള്ള അവസരമൊരുക്കി. മലയാളം, തമിഴ് ഭാഷകളിലൊരുക്കിയ നീയും പിന്നെ ഞാനും എന്ന സിനിമയിലഭിനയിച്ചുകൊണ്ട് സ്നേഹ ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെച്ചു. ആക്ച്വലി ആയിരുന്നു രണ്ടാമത്തെ ചിത്രം.  ബേസിൽ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണം എന്ന സിനിമയിലായിരുന്നു സ്നേഹ ഉണ്ണിക്കൃഷ്ണൻ പിന്നീട് അഭിനയിച്ചത്. 2019 ൽ പൂഴിക്കടകൻ എന്ന ചിത്രത്തിലും അഭിനയിച്ചു.