സ്മിത മനോജ്
Smitha Manoj
ചന്ദ്രശേഖരൻ നായരുടേയും സൗമിനിയുടേയും മകളായി കോഴിക്കോട് ജനിച്ചു. കോഴിക്കോട് അച്യുതൻ ഗേൾസ് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു സ്മിതയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം നാഷണൽ കോളേജിൽ നിന്നും ബിരുദം നേടി.
2023 -ൽ രാജസേനൻ സംവിധാനം ചെയ്ത ഞാനും പിന്നൊരു ഞാനും എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സ്മിത മനോജ് സിനിമാഭിനയ രംഗത്തേക്കെത്തുന്നത്. അതിനുശേഷം സീൻ നമ്പർ 36 മാളവിക വീട് എന്ന ചിത്രത്തിലും അഭിനയിച്ചു. സിനിമകൾ കൂടാതെ രണ്ട് ഷോർട്ട് ഫിലിമുകളിലും ഒരു മ്യൂസിക് ആൽബത്തിലും അഭിനയിച്ചു.
സ്മിതയുടെ ഭർത്താവ് മനോജ്‌കുമാർ. ഒരു മകൾ ഗായത്രി മനോജ് അഭിനേത്രിയാണ്.