ശില്പ മഞ്ജുനാഥ്‌

Silpa Manjunadh

1992 മാർച്ച് 29 -ന് മഞ്ജുനാഥിന്റെ മകളായി ബാംഗ്ലൂരിൽ ജനിച്ചു. വിശേശ്വരയ്യ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രോണിക്സ് കമ്യൂണിക്കേഷനിൽ ഡിഗ്രി പൂർത്തിയാക്കിയിട്ടുണ്ട്. മോഡലിംഗിലൂടെയാണ് ശിൽപ്പ മഞ്ജുനാഥ് തന്റെ കരിയറിന് തുടക്കമിടുന്നത്. മിസ് കർണ്ണാടകയായി തിരഞ്ഞെടുക്കപ്പെട്ട ശില്പ കന്നഡ ടെലിവിഷൻ ഷോകളിൽ അഭിനയിക്കാൻ തുടങ്ങി.

2018 -ൽ റോസാപ്പൂ എന്ന സിനിമയിലഭിനയിച്ചുകൊണ്ട് മലയാളത്തിലെത്തിയ ശിൽപ്പ മഞ്ജുനാഥ് തുടർന്ന് അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ എന്ന സിനിമയിലും അഭിനയിച്ചു.

 

Facebook