ഷിഹാബ് അറയ്ക്കൽ

Shihab Arakkal

മുഹമ്മദ് അലിയുടേയും സുബൈദയുടേയും മകനായി  തൃശ്ശൂർ ജില്ലയിലെ പുത്തൻ ചിറയിൽ ജനിച്ചു. എസ് എസ് എൽ സിയാണ് ഷിഹാബിന്റെ വിദ്യാഭ്യാസം.  2017-ൽ ഷോർട്ട് ഫിലിം ഡയറക്റ്റ് ചെയ്തുകൊണ്ടായിരുന്നു തുടക്കം. ഷോർട്ട് ഫിലിം മത്സരത്തിൽ ഷിഹാബ് സംവിധാനം നിർവഹിച്ച "ഏട്ടന് "എന്ന കൊച്ചു സിനിമക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.

അനീഷ് വി എ സംവിധാനം ചെയ്ത വിഡ്ഡികളുടെ മാഷ് എന്ന ചിത്രത്തിലൂടെയാണ് ഷിഹാബ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം ഷാമോൻ ബി പരേലിൽ സംവിധാനം ചെയ്ത കെങ്കേമം, സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി,  ഹനീഫ് അദേനിയുടെ രാമചന്ദ്ര ബോസ്സ് & Co , ഫൈസൽ ഫൈസിയുടെ സംവിധാനം ചെയ്ത "ടെസ്റ്റർ " എന്നീ സിനിമകളിലും അഭിനയിച്ചു.

ഷിഹാബിന്റെ ഭാര്യ - ജംഷീന.

വിലാസം :- അറക്കൽ ഹൗസ്,കണ്ണികുളങ്ങര P. O
പുത്തൻച്ചിറ, ചിലങ്ക 
Pin:-680682. 
 Gmail, Facebook, Instagram