ഷെർഗ സന്ദീപ്
Sherga Sandeep
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അങ്ങാടി, ഒരു വടക്കന്‍ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, ഏകലവ്യന്, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിങ്ങനെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് പി.വി ഗംഗാധരന്റെ മകൾ ഷെർഗ സന്ദീപ്. സഹോദരിമാരായ ഷെഗ്ന വിജില്‍, ഷെനുഗ ജെയ്തിലക് എന്നിവരോടുകൂടി ചേർന്ന് പുതിയ ചലച്ചിത്ര നിർമ്മാണകമ്പനിയായ എസ് ക്യൂബ് (Scube) രൂപീകരിച്ചു. മനു അശോകൻ സംവിധാനം ചെയ്ത "ഉയരെ" ആയിരുന്നു ആദ്യ ചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളൊക്കെ യൂട്യൂബിലൂടെ ഡിജിറ്റൽ എൻഹാൻസ്മെന്റും അപ്സ്കേയിലിംഗും നടത്തി മികച്ച ക്വാളിറ്റിയിൽ Scube റീ-റിലീസ് ചെയ്തു വരുന്നു.