ഷജീർ ബഷീർ
Shajeer Basheer
ബഷീറിന്റെയും റഷീദയുടേയും മകനായി തൃശ്ശൂരിൽ ജനിച്ചു. സൈക്കോളജി ബിരുദധാരിയാണ് ഷജീർ. ഓഡിഷൻ വഴിയാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്. ദി ടീച്ചർ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തുകൊണ്ടാണ് ഷജീർ സിനിമാഭിനയരംഗത്ത് തുടക്കം കുറിച്ചത്. തുടർന്ന് അബ്രഹാം ഓസ്‌ലര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ഷജീർ ഇപ്പോൾ ബാംഗ്ലൂരിൽ താമസിക്കുന്നു.