ഷാജഹാൻ ഒറ്റത്തൈയിൽ
Shajahan Ottathayyil
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇന്റർസോൺ ഫെസ്റ്റിവലിൽ മികച്ച നടൻ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004 മുതൽ യു എ ഈയിൽ നാടക രംഗത്തു സജീവം. കെ എസ് സി ഭരത് മുരളി ഡ്രാമ ഫെസ്റ്റിലും അബുദാബി മലയാളി സമാജം ഡ്രാമ ഫെസ്റ്റിലും നിരവധി തവണ മികച്ച നടൻ ആയി തിരഞ്ഞെടുത്തിട്ടുണ്ട്. പ്രശസ്ത സംവിധായകൻ സുവീരന്റെ സംവിധാനത്തിൽ സക്കറിയയുടെ ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും എന്ന നാടകത്തിൽ ഭാസ്കര പട്ടേലർ ആയി അഭിനയിച്ചു കൊണ്ട് ഇപ്പോൾ കേരളത്തിലും തിയേറ്റർ രംഗത്തു സജീവമാണ്.