ഷൈജു എൻ

Shaiju N

കൊല്ലം ചന്ദനത്തോപ്പ് മാമൂട് സ്വദേശിയാണ് ഷൈജു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ബിരുദം നേടി. കൊല്ലത്തെ കലാകാരന്മാരുടെ കൂട്ടായ്മ ആയ മോന്തായത്തിലെ പ്രധാനിയായി മാറിയ ഷൈജു,  കാവാലം നാരായണ പണിക്കർ, പ്രമോദ് പയ്യന്നൂർ എന്നിവരുടെ സഹായിയായി അരങ്ങിൽ സജീവമായി. മാധ്യമ പ്രവർത്തകനായ ഷൈജു പിന്നീടാണ് സിനിമ രംഗത്തേക്ക് എത്തുന്നത്. കുറെയേറെ പ്രത്യേകതകൾ നിറഞ്ഞ സിനിമായിരുന്നു "വെയിലും മഴയും" എന്ന ആദ്യ ചിത്രം. ഒരുകാലത്ത് മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന കലാകാരന്മാരുടെ പിന്മുറക്കാരാണ് ഈ ചിത്രത്തിൽ അണിനിരന്നത്.
ഫേസ്ബുക്ക്