ശശികുമാർ രത്നഗിരി
Sasikumar Ratnagiri
പ്രശസ്ത റേഡിയോ ജോക്കിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന അവനവഞ്ചേരി ശാന്തി നഗറിൽ കുന്നുവിള വീട്ടിൽ 1976 ൽ ജനിച്ച ശശികുമാർ രത്നഗിരി രണ്ട് പതിറ്റാണ്ട് കാലം മിഡിൽ ഈസ്റ്റ് കേന്ദ്രീകരിച്ച് റേഡിയോ ജോക്കി ആയി പ്രവർത്തിക്കുകയും തുടർന്ന്
കേരളത്തിൽ സിനിമ സീരിയൽ രംഗത്തും ഡബ്ബിംഗ് ആർട്ടിസ്റ്റ് രംഗത്തും സജീവമായിരുന്നു. 2017 ൽ രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്ത ഉത്തരം പറയാതെ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രധാന സമിതികളിലൂടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
2024 സെപ്റ്റംബർ 8 ആം തിയതി തന്റെ 48 ആം വയസ്സിൽ അന്തരിച്ചു.


