സന്ദീപ് ശശി
Sandeep Sasi
സംഘട്ടകനും സംവിധായകനും നടനുമായ മാഫിയാ ശശിയുടെ മകന് സന്ദീപ് ശശി. ചെന്നൈയില്‍നിന്ന് ബി.എസ്്സി. വിഷ്വല്‍ കമ്മ്യൂണിക്കേഷനും രാജീവ്മേനോന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഛായാഗ്രഹണവും പഠിച്ചു. "കര്പ്പവേ കര്ട്ട്വിന്" എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഡിയര്‍ ചാത്തന് എന്ന പടത്തില്‍ മുഖ്യറോളില്‍ അഭിനയിച്ചെങ്കിലും പടം റിലീസായില്ല. സലിം ബാബ സംവിധാനം ചെയ്ത ഗുണ്ട എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്ക് ചുവടുവച്ചു.