സാക്കി

Sakky

         മലയാളി ഒരിക്കലും മറക്കാത്ത ചിത്രമായ ഹരികൃഷ്ണൻസിൽ സുദർശന്റെ (കുഞ്ചാക്കോ ബോബൻ) സുഹൃത്തുക്കളിൽ ഒരാളായി അഭിനയിച്ചാണ് മുഹമ്മദ് സാക്കി എന്ന നടൻ ശ്രദ്ധേയനാവുന്നത്...
സമയമിതപൂർവ്വ സായാഹ്നം എന്ന ഗാന ചിത്രീകരണത്തിലും സാക്കി എന്ന നടന്റെ സാന്നിദ്ധ്യമുണ്ട്... 

അനിയത്തിപ്രാവിന്റെ തമിഴ് റീമേക്കായ കാതലുക്ക് മര്യാദ എന്ന ചിത്രത്തിലും സാക്കി വേഷമിട്ടു. മലയാളത്തിൽ അബി അവതരിപ്പിച്ച കഥാപാത്രത്തെയാണ് സാക്കി തമിഴിൽ അവതരിപ്പിച്ചത്. 
രണ്ടാം ഭാവം, ഇന്ദ്രിയം തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട് .. 
ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിൽ വില്ലനായിരുന്നു സാക്കി.