സായ് പ്രിയ
Sai Priya
1994 മാർച്ച് 28 ന് വി പി ദേവസേനാപതിയുടെയും ദേവികയുടെയും മകളായി ചെന്നൈയിൽ ജനിച്ചു. 2017 ൽ ശിവലിംഗ എന്ന തമിഴ് സിനിമയിലഭിനയിച്ചുകൊണ്ടാണ് സായ്പ്രിയ ചലച്ചിത്ര രംഗത്ത് തുടക്കംകുറിയ്ക്കുന്നത്. അതിനുശേഷം മീണ്ടും വാ അരികിൽ വാ, ബൂം ബൂം കാലൈ എന്നീ തമിഴ് ചിത്രങ്ങളിൽ കൂടി അഭിനയിച്ചു.
2017 ൽ ദുൽഖർ സൽമാൻ നായകനായ സോളോ എന്ന സിനിമയിലൂടെയാണ് സായ്പ്രിയ മലയാളത്തിലെത്തുന്നത്. അതിനുശേഷം ടൊവിനോ നായകനായ എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയിലും അഭിനയിച്ചു.