സച്ചിൻ ആനന്ദ്

Sachin Anand

കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയാണ് സച്ചിൻ ആനന്ദ്. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 1997 ൽ രാജസേനൻ സംവിധാനം ചെയ്ത കഥാനായകൻ എന്ന ചിത്രത്തിൽ ബാലനടനായാണ് സച്ചിൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. പിന്നീട് ഒരു ഇടവേളയ്ക്കുശേഷം 2014 ൽ നക്ഷത്രങ്ങൾ എന്ന സിനിമയിൽ നായകനായി. തുടർന്ന് 2018 ൽ മരുഭൂമിയിലെ മഴത്തുള്ളികൾ എന്ന ചിത്രത്തിലും അഭിനയിച്ചു. സിനിമകൾ കൂടാതെ കളഭമഴ, ഭാഗ്യനക്ഷത്രം എന്നീ ടെലിവിഷൻ പരമ്പരകളിലും. ഇരുന്നൂറോളം മ്യൂസിക്ക് വീഡിയോകളിലും സച്ചിൻ ആനന്ദ് അഭിനയിച്ചിട്ടുണ്ട്.