രൂപ ഗാംഗുലി
Rupa ganguly
ബി ആർ ചോപ്ര നിർമ്മിച്ച് 1988 മുതൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത 'മഹാഭാരതം' പരമ്പരയിൽ ദ്രൗപദിയുടെ വേഷം അഭിനയിച്ച് രാജ്യമെമ്പാടും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് രൂപ ഗാംഗുലി. പ്രധാനമായും ഹിന്ദി, ബംഗാളി ഭാഷകളിലെ സിനിമകളിലും ടി വി പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. ഒരു ഗായിക കൂടിയായ രൂപ, മികച്ച പിന്നണിഗായികയ്ക്കുള്ള 2011 ലെ ദേശീയ അവാർഡ് ജേതാവാണ്. 2016 ൽ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.